കൊച്ചി ബ്ലാക്ക് മെയിലിങ് പെണ്‍വാണിഭ കേസ്സ്:പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വാഹനം 

single-img
26 July 2014
140627047625jayachandranതിരുവനന്തപുരം : കൊച്ചി ബ്ലാക്ക് മെയിലിങ് പെണ്‍വാണിഭ കേസ്സില്‍ പ്രതി ജയചന്ദ്രന്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചത് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വാഹനത്തിലെന്ന് പോലിസ് കണ്ടെത്തി. പ്രതി ഉപയോഗിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെ.എസ്. ജോഷിയുടെ സ്‌കോര്‍പ്പിയോ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
 ഒരാഴ്ചയായി ജയചന്ദ്രന്‍ മുന്‍ എം.എല്‍ .എ. ടി.ശരത്ചന്ദ്ര പ്രസാദിന്റെ പേരിലെടുത്ത എം.എല്‍ ‍.എ. ഹോസ്റ്റലിലെ  നാല്‍പ്പത്തിയേഴാം നമ്പര്‍ മുറിയില്‍ താമസിച്ചുവരികയായിരുന്നു . ബുധനാഴ്ച രാത്രി എം.എല്‍.എ. ഹോസ്റ്റലിന് പുറത്തുവച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.ശരത്ചന്ദ്ര പ്രസാദിനെ തനിക്ക് നേരിട്ടറിയാമെന്ന് ജയചന്ദ്രന്‍ പോലീസിന് മൊഴി നല്‍കി.ബ്ലാക്ക്‌മെയില്‍ ചെയ്ത് വിവിധ വ്യക്തികളില്‍ നിന്ന് അഞ്ചു ലക്ഷത്തോളം രൂപ കൈക്കലാക്കിയിട്ടുണ്ടെന്നും പല ഉന്നതരുടെ ലിസ്റ്റ് തയ്യറാക്കിയിട്ടുണ്ടെന്നും  ജയചന്ദ്രന്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്
കൊച്ചി ബ്ലാക്‌മെയിലിങ് പെണ്‍വാണിഭ സംഘത്തിന് രാഷ്ട്രീയനേതാക്കളെയും ഉന്നതരെയും പരിചയപ്പെടുത്തുന്നതില്‍ നിര്‍ണായക കണ്ണിയായിരുന്നു ജയചന്ദ്രന്‍ .