ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ നുഴഞ്ഞുകയറ്റശ്രമം സൈന്യം തകര്‍ത്തു

single-img
25 July 2014

images (4)ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റശ്രമം സൈന്യം തകര്‍ത്തു. വ്യാഴാഴ്ച രാത്രിയാണ് പാകിസ്താന്റെ ഭാഗത്തുനിന്നും ബാലകോട്ട് മേഖലയില്‍ നുഴഞ്ഞുകയറ്റശ്രമമുണ്ടായത്. വന്‍ ആയുധ ശേഖരവുമായാണ് തീവ്രവാദികള്‍ എത്തിയതെന്ന് പൂഞ്ച് പോലീസ് സൂപ്രണ്ട് അറിയിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ ശ്രമമാണിത്.