മാനഭംഗപ്പെടുത്തിയെന്ന മുംബയ് മോഡലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ മുംബയ് പൊലീസ് അന്വേഷണം ആരംഭിച്ചു

single-img
25 July 2014

rape victim_2_2_0തന്നെ മാനഭംഗപ്പെടുത്തിയെന്ന മുംബയ് മോഡലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ മുംബയ് പൊലീസ് അന്വേഷണം ആരംഭിച്ചു. പൗരാവകാശ സംരക്ഷണ വിഭാഗം ഡി.ഐ.ജി സുനിൽ പരസ്കറിനെതിരെയാണ് യുവതി മാൽവനി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പരസ്കർ നോർത്ത് റീജിയണിൽ കമ്മീഷണറായിരുന്നപ്പോൾ വ്യക്തിപരമായ ചില ആവശ്യങ്ങൾക്കുവേണ്ടി താൻ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. മാൽവനിയിലെ ഒരു ഹോട്ടലിലേക്ക് പരസ്കർ തന്നെ കൊണ്ടുപോയെന്നും അവിടെവെച്ച് പല തവണ പരസ്കർ തന്നെ മാനഭംഗപ്പെടുത്തിയെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്.
ലൈംഗിക പീഡനം നടന്നുവെന്നതിനുള്ള തെളിവും യുവതി പൊലീസിന് കൈമാറിയിട്ടുണ്ടെന്നാണ് അറിയുന്നത്.പരസ്കറിനെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം സംഭവത്തിൽ പ്രതികരിക്കാൻ പരസ്കർ തയ്യാറായില്ല.