നിഷ അഗർവാൾ വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നു

single-img
25 July 2014

2_57_342_Nisha agarwal hot pics (7)പ്രശസ്ത തെന്നിന്ത്യൻ നടി കാജൽ അഗർവാളിന്റെ സഹോദരി നിഷ അഗർവാൾ വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന കസിൻസ് എന്ന സിനിമയിലൂടെയാണ് നിഷ വീണ്ടും മലയാളത്തിലെത്തുന്നത്.

 

കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട് എന്നിവർ ആണ് ചിത്രത്തിൽ അഭിനയിക്കുന്നത് . കുഞ്ചാക്കോയുടെ നായികയായി വേദികയാണ് എത്തുന്നത്. ഇന്ദ്രജിത്തിന്റെ നായികയായി ഭാവനയെയാണ് ആദ്യം തീരുമാനിച്ചിരുന്നത്.

 
എന്നാൽ കേരള ബാംഗ്ലൂർ അതിർത്തിയിൽ നടക്കുന്ന കഥ ആയതിനാൽ മലയാളി അല്ലാത്ത നടിയെ കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നെന്ന സിനിമയുടെ തിരക്കഥാകൃത്ത് സേതു പറഞ്ഞു.

 

ജോണി ആന്റണി സംവിധാനം ചെയ്ത ഭയ്യ ഭയ്യ എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായികയായാണ് നിഷ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും.download (25)