തമിഴ് സിനിമയിൽ നിന്ന് മാറ്റം വേണമെന്ന് തോന്നിയതിനാലാണ് താൻ മലയാളത്തിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്ന് നടി ലക്ഷ്മി മേനോൻ

single-img
25 July 2014

download (24)തമിഴ് സിനിമയിൽ നിന്ന് മാറ്റം വേണമെന്ന് തോന്നിയതിനാലാണ് താൻ മലയാളത്തിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്ന് നടി ലക്ഷ്മി മേനോൻ . മലയാളത്തിൽ അഭിനയിക്കുമ്പോൾ താൻ കൂടുതൽ സ്വതന്ത്രയായതായി തോന്നുന്നുവെന്നും ലക്ഷ്മി ഒരു അഭിമുഖത്തിൽ പറഞ്ഞു.

 
ദിലീപിനൊപ്പമുള്ള സെറ്റിലെ നിമിഷങ്ങൾ രസകരമായിരുന്നെന്നും സഹതാരങ്ങളുമായുള്ള സൗഹൃദം തന്റെ അഭിനയം കൂടുതൽ എളുപ്പമാക്കുന്നതായും ലക്ഷ്മി പറഞ്ഞു. എന്നാൽ ഈ സിനിമയെ കുറിച്ച് വലിയ അവകാശവാദങ്ങൾക്കൊന്നും താനില്ലെന്നും യുവനടി കൂട്ടിച്ചേർത്തു.

 
2011ൽ ഇറങ്ങിയ രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയിലൂടെയാണ് ലക്ഷ്മി മലയാളത്തിൽ അരങ്ങേറിയത്. എന്നാൽ പിന്നീട് തമിഴകത്തെ താരമായി ലക്ഷ്മി മാറുകയായിരുന്നു. ജനപ്രിയ നടൻ ദിലീപിനെ നായകനാക്കി ജോഷി ഒരുക്കിയ അവതാരം എന്ന സിനിമയിലാണ് ലക്ഷ്മി മലയാളത്തിൽ അഭിനയിച്ചത്. ചിത്രം ആഗസ്റ്റ് ഒന്നിന് തീയേറ്ററുകളിൽ എത്തും.