ബ്ലാക്ക്‌മെയില്‍ പെണ്‍വാണിഭ കേസ്: മുഖ്യപ്രതി ജയചന്ദ്രനെ അറസ്‌റ്റ് ചെയതത്‌ എംഎല്‍എ ഹോസ്‌റ്റലില്‍ നിന്നല്ലെന്ന്‌ പോലീസ്‌

single-img
25 July 2014

140627047625jayachandranബ്ലാക്ക്‌മെയില്‍ പെണ്‍വാണിഭ കേസില്‍ മുഖ്യപ്രതി ജയചന്ദ്രനെ അറസ്‌റ്റ് ചെയതത്‌ എംഎല്‍എ ഹോസ്‌റ്റലില്‍ നിന്നല്ലെന്ന്‌ പോലീസ്‌. ജയചന്ദ്രനെ എം.എൽ.എ ഹോസ്റ്റലിൽ നിന്നല്ല പാറശാലയിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഡി.സി.പി നിശാന്തിനി മാദ്ധ്യമങ്ങളോട് പറഞ്ഞു. ജയചന്ദ്രന്‍ എംഎല്‍എ ഹോസ്‌റ്റലില്‍ ഒളിവില്‍ കഴിഞ്ഞ സംഭവം വിവാദമായിരിക്കെയാണ്‌ പോലീസിന്റെ വിശദീകരണം.

 
ജയചന്ദ്രനെ പോലീസ്‌ ആറ്‌ മണിക്കൂര്‍ ചോദ്യം ചെയ്‌തു.ജയചന്ദ്രന്റെ ചോദ്യം ചെയ്യൽ പോലീസ് പൂർത്തിയാക്കി. ചോദ്യം ചെയ്യലിന്‌ ശേഷമാണ്‌ ഡി.സി.പി മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌. എറണാകുളം നോര്‍ത്ത്‌ സി.ഐ ഓഫീസില്‍ വച്ചാണ്‌ ജയചന്ദ്രനെ ചോദ്യം ചെയ്‌തത്‌.