പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്ന് ഗോവ സഹകരണ മന്ത്രി ദീപക് ധവാലികർ

single-img
25 July 2014

Deepak_Dhavalikar_Goa_coop_minister_360പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്ന് ഗോവ സഹകരണ മന്ത്രി ദീപക് ധവാലികർ. തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വൻവിജയത്തിൽ നരേന്ദ്ര മോദിയെ അഭിനന്ദിച്ച്കൊണ്ട് നിയമസഭയിൽ സംസാരിക്കുകയായിരുന്നു ദീപക് ധവാലികർ.

 

”മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഒരു ഹിന്ദുരാഷ്ടമായി മാറുമെന്ന് എനിക്ക് വിശ്വാസമുണ്ട്. പ്രധാനമന്ത്രി അതിനുവേണ്ടി പ്രവർത്തിക്കും എന്നാണ് എനിക്ക് തോന്നുന്നത്”- നിയമസഭയിൽ ദീപക് ധവാലികർ പറഞ്ഞു.

 

ഗോവൻ തീരങ്ങളിൽ സ്ത്രീകൾ ബിക്കിനിയും കുട്ടിപ്പാവാടയും ധരിക്കുന്നത് വിലക്കണമെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ച പൊതുമരാമത്ത് മന്ത്രി സുധിൻ ധവാലിക്കറുടെ സഹോദരനാണ് ദീപക്.