കോമൺവെൽത്ത് ഗെയിംസിന്റെ രണ്ടാം ദിനം ഇന്ത്യ മൂന്നാം സ്വർണ്ണം നേടി

single-img
25 July 2014

download (22)കോമൺവെൽത്ത് ഗെയിംസിന്റെ രണ്ടാം ദിനം ഇന്ത്യ മൂന്നാം സ്വർണ്ണം നേടി . അഭിനവ് ബിന്ദ്രയാണ് ഇന്ത്യക്ക് വേണ്ടി 10 മീറ്റർ എയർ റൈഫിൾസിൽ സ്വർണ്ണം നേടിയത്. കോമൺവെൽത്ത് ഗെയിംസിലെ പുരുഷ ഹോക്കിയിൽ ഇന്ത്യ ഇന്ന് വെയിൽസിനെ പരാജയപ്പെടുത്തി.

 
3-1 നായിരുന്നു ഇന്ത്യയുടെ ജയം. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഷൂട്ടിംഗിൽ ഹീനാ സിദ്ദുവും മലൈക്ക ഗോയലും ഫൈനലിൽ കടന്നു. ടേബിൾ ടെന്നീസിൽ ഇന്ത്യ 30 ന് കെനിയയെ തോൽപ്പിച്ചു.ഒളിന്പിക്സിൽ ഇന്ത്യയുടെ ഏക വ്യക്തിഗത സ്വർണ മെഡൽ ജേതാവാണ് അഭിനവ്.