ഗാസയിലെ അഭയാര്‍ഥികേന്ദ്രത്തില്‍ നേരെയുണ്ടായ ആക്രമണത്തെ യു.എന്‍. അപലപിച്ചു

single-img
25 July 2014

gazaയുഎൻ: ഗാസയിലെ യു.എന്‍. അഭയാര്‍ഥികേന്ദ്രത്തില്‍ നേരെ ഇസ്രായേല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ യു.എന്‍. അപലപിച്ചു. 200 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ ബാൻ കി മൂൺ ഇസ്രായേലിനോടും ഹമാസിനോടും വെടിനിർത്താൻ ആവശ്യപ്പെട്ടു. സംഘര്‍ഷാവസ്ഥയ്ക്ക് അറുതിവരുത്താന്‍ ഐക്യരാഷ്ട്രസഭയും അമേരിക്കയും നടത്തുന്ന ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയില്ലാതിരിക്കെയാണ് അഭയാര്‍ഥികേന്ദ്രം ആക്രമിക്കപ്പെട്ടത്. വടക്കന്‍ ഗാസയിലെ സ്‌കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. ഇസ്രായേല്‍ ആക്രമണം പതിനേഴ് ദിവസം പിന്നിടുമ്പോള്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 770 ആയി. ഹമാസിന്റെ പ്രത്യാക്രമണങ്ങളില്‍ 35 ഇസ്രായേലികള്‍ മരിച്ചു.