രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ശ്രീലങ്കയ്‌ക്കു മികച്ച തുടക്കം

single-img
25 July 2014

srlarikകൊളംബോ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ശ്രീലങ്കയ്‌ക്കു മികച്ച തുടക്കം. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ അവര്‍ അഞ്ചിന്‌ 305 റണ്ണെന്ന നിലയിലാണ്‌. ടെസ്‌റ്റിലെ 34 ാം സെഞ്ചുറി നേടിയ മുന്‍ നായകന്‍ മഹേള ജയവര്‍ധനെയും അരങ്ങേറ്റക്കാരന്‍ വിക്കറ്റ്‌ കീപ്പര്‍ നിരോഷന്‍ ഡിക്‌വെലയുമാണ്‌ (30 പന്തില്‍ 12) ക്രീസില്‍. 225 പന്തില്‍ ഒരു സിക്‌സറും 16 ഫോറുമടക്കം 140 റണ്ണുമായാണു ജയവര്‍ധനെ നില്‍ക്കുന്നത്‌.
ടോസ്‌ നേടിയ ലങ്കന്‍ നായകന്‍ എയ്‌ഞ്ചലോ മാത്യൂസ്‌ ബാറ്റിംഗ്‌ തെരഞ്ഞെടുക്കുകയായിരുന്നു. 11 റണ്ണെടുത്ത ഉപുല്‍ തരംഗയെ ഡെയ്‌ല്‍ സ്‌റ്റെയിന്‍ വിക്കറ്റ്‌ കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കൈയിലെത്തിച്ചു. മൂന്നാമനായി ഇറങ്ങിയ കുമാര്‍ സംഗക്കാരയെ സ്‌റ്റെയിനിന്റെ പന്തിൽ ഇമ്രാന്‍ താഹിര്‍ പിടികൂടി.  കൂടാതെ 135 പന്തുകള്‍ നേരിട്ട മാത്യൂസ്‌ 63 റണ്ണെടുത്തു.