ആന്‍ഡേഴ്സണുമയുള്ള ഏറ്റുമുട്ടല്‍ ; രവീന്ദ്ര ജഡേജക്ക് പിഴ

single-img
25 July 2014

Ravindra+Jadeja+xcxu411oMfVmലണ്ടന്‍ : ആന്‍ഡേഴ്സണുമയുള്ള ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഓള്‍റൌണ്ടര്‍ രവീന്ദ്ര ജഡേജക്ക് ഐ.സി.സി. പിഴ വിധിച്ചു . ഐ.സി.സി വക്താവണ് ഇക്കാര്യം അറിയിച്ചത്.ലെവല്‍ 1 അനുസരിച്ച് കുറ്റക്കാരനാണെന്നു തെളിഞ്ഞ ജഡേജയുടെ മാച്ച് ഫീയില്‍ നിന്നു അമ്പതു ശതമാനമാണു പിഴയായി ഈടാക്കുന്നത് .

ജൂലൈ 10 ന് നോട്ടിങ്ങമ്മില്‍ വച്ചു ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഇംഗ്ലീഷ് പേസ് ബൌളര്‍ ആന്‍ഡേഴ്സണുമായി ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടത് വിവാദമായിരുന്നു . ആന്‍ഡേഴ്സണിന് ലെവല്‍ 3 അനുസരിച്ചു പിഴ ചുമത്തുമെന്നും സൂചനയുണ്ട്.