ഉത്തർപ്രദേശിൽ വീണ്ടും പീഡനപരമ്പര

single-img
25 July 2014

253086-rape3മുസാഫിര്‍നഗര്‍ : കഴിഞ്ഞ മാസം രണ്ടു ദളിത് പെൺകുട്ടികളെ പീഡനത്തിനിരയാക്കി മരത്തില്‍ കെട്ടിത്തൂക്കിയ സംഭത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് തന്നെ ഉത്തർപ്രദേശിൽ വീണ്ടും പീഡന പരമ്പര . സംസ്ഥാനത്ത് വ്യാഴാഴ്ച 5 ഓളം പീഡനങ്ങളാണ് വിവിധ സ്ഥലങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തിന്റെ കേന്ദ്ര ഭാഗമായ മുസാഫിര്‍നഗറില്‍ മാത്രം ഇന്നലെ രണ്ട് പീഡക്കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട് .

14 ഉം 15 ഉം വയസ്സുള്ള കൗമാരക്കാരികളാണു ഇന്നലെ പീഡനത്തിനിരയായതായി സ്ഥലത്തെ സ്റ്റേഷന്‍ ഹൌസ് ഓഫിസ്സറായ കമല്‍ യാദവ് അറിയിച്ചു.

സംഭവുമായി ബന്ധപ്പെട്ട് സലീം ഖുരേഷി , സഹിറാത്, നിതു എന്നീ മൂന്നു പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തിയ്യുണ്ട്.
സംസ്ഥാനത്തിന്റെ മറ്റ് വിവിധ സ്ഥലങ്ങളിലായി 3 ഓളം പീഡനക്കേസ്സുകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതായും പോലിസ് അഭിപ്രായപ്പെടുന്നു.