ഉത്തര്‍പ്രദേശില്‍ വൈകീട്ട് ആറു മണി കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന് ഗോവ മുഖ്യമന്ത്രി

single-img
25 July 2014

Parrikar_To_Tak14812പനാജി: ഉത്തര്‍പ്രദേശില്‍ വൈകീട്ട് ആറു മണി കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോവയില്‍ അര്‍ധരാത്രി പോലും പെണ്‍കുട്ടികള്‍ക്ക് അപായമില്ലാതെ പുറത്തിറങ്ങി നടക്കാം. എന്നാല്‍, ഉത്തര്‍പ്രദേശില്‍ ഒരു പെണ്‍കുട്ടി വൈകീട്ട് ആറു മണിക്കു ശേഷം പുറത്തിറങ്ങിയാല്‍ അവരെ കാണാതാവും-പരീക്കര്‍ പറഞ്ഞു.

വിനോദസഞ്ചര മേഖല ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ചില സംസ്ഥാനങ്ങള്‍ ഒരു വാര്‍ത്താ ചാനലിനെ കൂട്ടുപിടിച്ച് ഗോവയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും പരീക്കര്‍ ചര്‍ച്ചയില്‍ ആരോപിച്ചു.