ബംഗാളിൽ ഏഴു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ നാട്ടുകാർ തല്ലിക്കൊന്നു.

single-img
25 July 2014

1406231575415_wpfychjs_1_Two_of_three_alleged_rapiകൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ 7 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ കുറ്റവാളികളെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ഇന്നലെ പുലര്‍ച്ചെയാണ് പശ്ചിമ ബംഗാളിലെ കാളിയാ ബസ്സാര്‍ ഗ്രാമത്തില്‍ 7 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കാണപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് രോക്ഷാകുലരായ നാട്ടുകാര്‍ അതിനു കാരണക്കാരായ സിദ്ധനെയും രണ്ട് കൂട്ടുകാരേയും തല്ലിക്കൊല്ലുകയായിരുന്നു . മരിച്ച കുട്ടിയേയും സിദ്ധനെയും ഇന്നലെ ഒരുമിച്ചു കണ്ടിട്ടുണ്ടെന്നാണ് നാട്ടുകാർ പോലീസ്സിനോട് പറഞ്ഞത്.

കുറ്റവാളികള്‍ക്കെതിരെ കൊലചെയ്യപ്പെട്ട കുട്ടിയുടെ അച്ഛന്‍ നേരത്തെ പോലിസില്‍ പരാതി നല്‍കിയിരുന്നു.പ്രതിക്കെതിരെ തെളിവ് ലഭിക്കും മുൻപ് തന്നെ കുറ്റവാളികളെ നാട്ടുകാര്‍ തല്ലിക്കൊല്ലുകയായിരുന്നെന്നും എസ്.പി.യായ സുകേഷ് കുമാര്‍ ജെയ്ന്‍ പറഞ്ഞു .