ജോലികിട്ടിയില്ലെന്ന പരിഭാന്തിയില്‍ യുവാവ് അച്ഛനേയും സഹോദരിയേയും കൊന്നു

single-img
24 July 2014

shamli-depressed-engineerമുസാഫിര്‍നഗര്‍ : ജോലികിട്ടാത്തതില്‍ പരിഭ്രാന്തനായ യുവാവ് വീട്ടിലെത്തി അച്ഛനേയും സഹോദരിയേയും  കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ  ഷംലി നഗരത്തിലാണു സംഭവം. കേസ്സുമായി ബന്ധപ്പെട്ട് ബി.ടെക്ക് ബിരുദധാരിയായ വിക്രാന്തിനെ പോലിസ് അറസ്റ്റ് ചെയ്തു.

അച്ഛനേയും സഹോദരിയേയും കൊലപ്പെടുത്തിയശേഷം ഇയാള്‍ നേരിട്ട് പോലീസില്‍ ഹാജരാവുകയായിരുന്നു. എഞ്ചിനീയറിങ്ങ് ബിരുദം നേടിയിട്ടും തനിക്കു ജോലികിട്ടാത്തതിലുള്ള  പരിഭാന്തിയിലാണു അച്ഛനേയും സഹോദരിയേയും കൊലപ്പെടുത്തിയതെന്നാണ് ഇയാള്‍ പോലീസ്സിനു മൊഴി നല്‍കിയത്.