ഗാര്‍ഹിക കയറ്റിറക്ക് കേരള ചുമട്ടുതൊഴിലാളി നിയമത്തിന്റെ പരിധിയിലല്ലെന്ന് ഷിബു ബേബിജോണ്‍

single-img
24 July 2014

shibu baby johnഗാര്‍ഹിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട കയറ്റിറക്ക് കേരള ചുമട്ടു തൊഴിലാളി നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നു തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു. കേരള ചുമട്ടുതൊഴിലാളി നിയമത്തിന്റെ പരിധിയില്‍ വരാത്തതുകൊണ്ടുതന്നെ ഗാര്‍ഹിക കെട്ടിട നിര്‍മാണത്തിന് ആവശ്യമായ സാധനസാമഗ്രികളും വീട്ടുപകരണങ്ങളും ഉടമയ്ക്കു സ്വന്തമായോ ഇഷ്ടമുള്ള ജോലിക്കാരെ വച്ചോ കയറ്റിറക്കുന്നതിനു പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു. നോക്കുകൂലി-അമിതകൂലി വാങ്ങുന്നതായി ഉള്ള പരാതികളുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പിന്റെയും തൊഴില്‍ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.