നോമ്പ്കാരനെ നിർബന്ധിച്ച് ചപ്പാത്തി കഴിപ്പിച്ച സംഭവത്തിൽ മാപ്പ് പറയില്ലെന്ന് ശിവസേന

single-img
24 July 2014

shivaസേനാ എം.പി. നോമ്പ്കാരനെ നിർബന്ധിച്ച് ചപ്പാത്തി കഴിപ്പിച്ച സംഭവത്തിൽ ശിവസേന മാപ്പ് പറയില്ലെന്ന് അവരുടെ പാർട്ടി പത്രമായ സാമ്നയിലൂടെ അറിയിച്ചു. ഭക്ഷണയോഗ്യമല്ലാത്ത ചപ്പാത്തി നൽകിയതു കൊണ്ടുണ്ടായ പ്രതിഷേതമാണ് സംഭവത്തിന് പിന്നിലെന്നും അവർ പറഞ്ഞു.
പ്രശ്നത്തിന് രാഷ്ട്രീയവും ജാതിയാവുമായ നിറം നൽകാൻ ശ്രമിക്കുകയാണെന്നു. തങ്ങളുടെ എം.പി. തെറ്റായിട്ടൊന്നും ചെയ്തിട്ടില്ലന്നും അനീതിക്കെതിരെ ശബ്ദം ഉയർത്തുകമാത്രമാണ് ചെയ്തതെന്നും അവർ പറഞ്ഞു.

ഇലക്ഷൻ അടുത്തിരിക്കുന്ന നേരം മഹാരാഷ്ട്രാ മുഖ്യമന്ത്രിയും സംഘവും ശിവസേനയെ ഈ സംഭവത്തിന്റെ പേരിൽ കരിവാരിതേക്കാൻ ശ്രമിക്കുകയാണെന്ന് സേനാ പ്രസിഡെന്റ് ഉദ്ദവ് താക്കറെ അഭിപ്രായപ്പെട്ടു.

നേരത്തെ ഈ സംഭവത്തിന് ഉത്തരവാദിയായ എം.പി. രാജൻ വിചാരെ ക്ഷമ പറഞ്ഞിരുന്നു. സംഭവം ആദ്യം നിഷേധിച്ച ശേഷമാണ് ഇദ്ദേഹം മാപ്പ പറഞ്ഞത്. “ഞാൻ അദ്ദേഹത്തോട് കഴിച്ച് നോക്കാനേ പറഞ്ഞിട്ടുള്ളു. എന്നാൽ അദ്ദേഹം കഴിച്ചില്ല, ആയതിനാൽ നിർബന്ധിച്ച് കഴിപ്പിക്കാൻ ശ്രമിച്ചുവെന്ന വാദം തെറ്റാണ്. അദ്ദേഹത്തിന്റെ മതവികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു.”

എന്നാൽ ഈ സംഭവത്തെ തുടർന്ന് ഐ.ആർ.സി.റ്റി.സി. മഹാരാഷ്ട്രാ സദന്റെ കമ്മീഷ്ണർക്ക് പരാതി അയച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് നേരെ ഉണ്ടാകുന്ന ആദ്യത്തെ സംഭവമല്ലിതെന്നാണ് പരാതിയിൽ പറയുന്നു.