കാണാതായ അള്‍ജീരിയന്‍ വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചു.

single-img
24 July 2014

1024px-Air_Algérie_A330_@_YULഅള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജീയേഴ്‌സിലേക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബുക്കിനാഫാസോസില്‍ നിന്നും യാത്രതിരിച്ച അള്‍ജീരിയന്‍ വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചു. 116 യാത്രക്കാരുമായി പോയ അള്‍ജീരിയന്‍ എയര്‍വേയ്‌സ് വിമാനമാണ് തകർന്നത്.

 

വിമാനവുമായുള്ള ആശയവിനിമയ ബന്ധങ്ങള്‍ നഷ്ടമായതായി അള്‍ജീരിയന്‍ എയര്‍ട്രാഫിക്ക് കണ്‍ട്രോളര്‍ നേരത്തെ അറിയിച്ചു. വിമാനം പറന്നുയര്‍ന്ന് 50 മിനിറ്റുകള്‍ക്ക് ശേഷമാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്.

വിമാനത്തിലുണ്ടായിരുന്ന 116 പേരും മരിച്ചതായാണ് വിവരം.മോശം കാലാവസ്ഥയാണ് അപകട കാരണമെന്നറിയുന്നു.

സ്പാനിഷ് എയര്‍ലൈന്‍ കമ്പനിയായ സ്വിഫ്‌റ്റെയറില്‍ നിന്നും എയര്‍ അള്‍ജീരിയ ചാര്‍ട്ടര്‍ ചെയ്ത വിമാനമാണ് തകർന്നത്