പാലസ്തീന് ഐക്യദാര്‍ഢ്യം: ഖത്തര്‍ പെരുന്നാളിന് ആഘോഷങ്ങള്‍ ഒഴിവാക്കി

single-img
24 July 2014

Gaza-Strip-7ഖത്തര്‍ ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കി. പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പെരുന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കൃന്നതായി സംഘാടകര്‍ അറിയിച്ചു. ഖത്തറില്‍ ഈദ് ആഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങളായ സൂഖ് വാഖിഫിലും കതാറ കള്‍ച്ചറല്‍ വില്ലേജിലും ഇത്തവണ ആഘോഷ പരിപാടികളുണ്ടാവില്ലെന്നും അവര്‍ അറിയിച്ചു. പാലസ്തീനില്‍ 17 ദിവസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ പാലസ്തീനോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമാണ് തീരുമാനമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വിദേശരാജ്യങ്ങളില്‍നിന്നും ഈദുല്‍ ഫിത്വറിന് നിരവധി സന്ദര്‍ശകര്‍ എത്തിച്ചേരാറുള്ള ദോഹയില്‍ ഖത്തര്‍ ടൂറിസം അതോറിറ്റി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പെരുന്നാള്‍ പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ ഇസ്രായേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ പാലസ്തീന്‍കാര്‍ക്കായി ആഘോഷങ്ങള്‍ ഒഴിവാക്കുകയാണെന്ന് സംഘാടകര്‍ ട്വിറ്ററില്‍ അറിയിക്കുകയായിരുന്നു. കാതാറയും ആസ്‌പെയര്‍ സോണും തങ്ങളുടെ ഒരു ദിവസത്തെ വരുമാനം ഗസ്സക്ക് സംഭാവന ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.