ഞാൻ ഇന്ത്യാക്കാരിയാണ്,എന്റെ മരണം വെരെയും ഞാൻ ഇന്ത്യാക്കാരിയായിരിക്കും:സാനിയ മിർസ

single-img
24 July 2014

saniaഒടുവിൽ ടെന്നിസ് താരം സാനിയ മിർസ പ്രതികരിച്ചു. തനിക്കെതിരെ ബി.ജെ.പി. നേതാവ് നടത്തിയ പരാമർശത്തിന് മറുപടിയുമായി അവർ രംഗത്ത്. താൻ ഇന്ത്യാക്കാരിയാണെന്നും മരണം വരെയും അങ്ങനെ തന്നെയായിരിക്കുമെന്നും സാനിയ പറഞ്ഞു. തന്നെ അന്യനാട്ടുകാരിയായി ചിത്രീകരിക്കുന്നതിനെ ശക്തമായി എതിർക്കുന്നുവെന്നും അവർ തുറന്നടിച്ചു.

“ഞാൻ പകിസ്ഥനിയായ ഷോയിബിനെ വിവാഹം കഴിച്ചെങ്കിലും, ഞാൻ ഇപ്പോഴും ഇന്ത്യാക്കാരിയാണ്, എന്റെ ജീവിത അവസാനം വരേയും ഇന്ത്യാക്കാരി ആയിരിക്കും. എന്റെ കുടുംബം നൂറ്റാണ്ടുകളായി ഹൈദ്രാബാദിലാണ് താമസിക്കുന്നത്. അതു കൊണ്ട് തന്നെ എന്നെ അന്യനാട്ടുകാരിയായി ചിത്രീകരിക്കനുള്ള നീക്കത്തെ ശക്തമായി അപലപിക്കുന്നു.എന്നെ തെലങ്കാന സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ച വിഷയം ചർച്ച ചെയ്യാൻ വിലപ്പെട്ട സമയം പാഴാക്കി കളഞ്ഞതിൽ എനിക്ക് ദു:ഖം തോന്നുന്നു.” എന്ന് സാനിയ പ്രതികരിച്ചു

സാനിയ പാകിസ്ഥാന്റെ മരുമകളാണെന്നും എന്ത് യോഗ്യതയാണ് സാനിയക്കുള്ളതെന്നും തെലങ്കാലയിലെ ബിജെപി നിയമസഭാകക്ഷി നേതാവായ കെ ലക്ഷ്മണ്‍ ചോദിച്ചിരുന്നു. ഒരു കോടി രൂപ പാരിതോഷികം നല്‍കികൊണ്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു കഴിഞ്ഞ ദിവസമാണ് സാനിയ മിര്‍സയെ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസറായി പ്രഖ്യാപിച്ചത്. പ്രസംഗത്തിനിടെ ചന്ദ്രശേഖര്‍ റാവു സാനിയയെ ഹൈദരാബാദിന്റെ മകളായും വിശേഷിപ്പിച്ചിരുന്നു.