മകളെ പീഡന ശേഷം കൊലപ്പെടുത്തിയ കേസില്‍ അമ്മയും കാമുകനും കുറ്റക്കാർ

single-img
24 July 2014

murder_350_111412071506കൊല്ലം: കൊല്ലത്ത് പതിനാലുകാരിയെ പീഡന ശേഷം കൊലപ്പെടുത്തിയ കേസില്‍  അമ്മയും കാമുകനും കുറ്റക്കാരെന്ന് കോടതി. പത്തനാപുരം സ്വദേശികളായ സാവിത്രി, രാജീവ് എന്നിവരെയാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. 2009ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മ സാവിത്രിയുടെ കാമുകനായ രാജീവിന് പെണ്‍കുട്ടിയുമായും അടുപ്പമുണ്ടായിരുന്നു.

ഇയാള്‍ നിരവധിതവണ പെണ്‍കുട്ടിയെ പീഢനത്തിനിരയാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ പെണ്‍കുട്ടി മറ്റൊരാളുമായി അടുത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സാവിത്രിയുടെ കൂടി സഹായത്തോടെ അലിമുക്ക് വനത്തിനുള്ളിലേക്ക് പെണ്‍കുട്ടിയെ കൊണ്ട് പോയ ശേഷം അവിടെ വച്ച് പീഡനത്തിനിരയാക്കിയ ശേഷം പാറയില്‍ തലയടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

കുടുബപ്രശ്‌നങ്ങള്‍ മൂലം പെണ്‍കുട്ടിയുടെ പിതാവ് ഇവരുമായി അകന്നുകഴിയുകയായിരുന്നു. രാജീവും സാവിത്രിയും മരിച്ച പെണ്‍കുട്ടിയും ഒരുമിച്ചായിരുന്നു താമസം.