62ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നത്തിന്റെ പേര് ‘വെള്ളാരന്‍’

single-img
24 July 2014

vellarenആലപ്പുഴ: 62ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്‍െറ ഭാഗ്യചിഹ്നമായി തെരഞ്ഞെടുക്കപ്പെട്ട തുഴയേന്തിയ കൊക്കിന് ‘വെള്ളാരന്‍’ എന്ന് പേരിട്ടു. പ്ളസ്ടു വരെയുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നടത്തിയ മത്സരത്തില്‍ ലഭിച്ച 203 എന്‍ട്രികളില്‍ നിന്നാണ് പേര് തെരഞ്ഞെടുത്തത്. പഴവീട് തിരുവമ്പാടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ്ടു സയന്‍സ് വിദ്യാര്‍ഥി ശ്രീഹരി മുരളിയാണ് സമ്മാനാര്‍ഹമായ പേര് നിര്‍ദേശിച്ചത്.

പഴവീട് ശ്രീലകത്തില്‍ (കരുണ) കെ. മുരളീധരന്‍ നായരുടെയും ഷൈശ്രീയുടെയും മകനാണ് ശ്രീഹരി.
ശ്രീഹരി മുരളി നല്‍കിയ വെള്ളാരന്‍ എന്ന പേര് വിധിനിര്‍ണയ സമിതി തെരഞ്ഞെടുത്ത് നെഹ്റു ട്രോഫി ബോട്ട്റേസ് സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ എന്‍. പത്മകുമാറിന്‍െറ അംഗീകാരത്തിന് സമര്‍പ്പിക്കുകയായിരുന്നു.

വിജയിക്ക് ആലപ്പുഴ മുല്ലയ്ക്കല്‍ നൂര്‍ ജൂവലറി നല്‍കുന്ന സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും. നെഹ്റു ട്രോഫി പബ്ളിസിറ്റി കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരെഞ്ഞെടുത്തത്. ഒന്നാം സമ്മാനാര്‍ഹമായ ഭാഗ്യ ചിഹ്നം ഡിസൈനും സമ്മാനം പ്രഖ്യാപിച്ചിരുന്നു.