റോമന്‍സിന്റെ നിര്‍മ്മാതാക്കൾക്കെതിരെ കുഞ്ചാക്കോ ബോബന്‍ കേസ് ഫയല്‍ ചെയ്തു

single-img
24 July 2014

chackochanകൊച്ചി:  റോമന്‍സിന്റെ നിര്‍മ്മാതാക്കൾക്കെതിരെ കുഞ്ചാക്കോ ബോബന്‍ വഞ്ചനാക്കുറ്റത്തിന്കേസ് ഫയല്‍ ചെയ്തു. പ്രതിഫലത്തിന്റെ ഭാഗമായി നല്‍കിയിരുന്നു 4.35 ലക്ഷത്തിന്റെ ചെക്ക് മടങ്ങിയത് കാരണമാണ് കുഞ്ചാക്കോ ബോബന്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്. എറണാകുളം ചീഫ് ജ്യുഡിഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുന്‍പാകെ വഞ്ചനാക്കുറ്റത്തിനാണ്  കേസ് ഫയല്‍ ചെയ്തത്. റോമന്‍സ് സിനിമയുടെ നിര്‍മ്മാതാക്കളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

എന്നാൽ ഈ ആരോപണത്തെ തള്ളി നിർമ്മാതാവ് അജയ്ഘോഷ് രംഗത്തെത്തി. പ്രതിഫലത്തുകയായ 50 ലക്ഷം രൂപയും നൽകിയതായി അദ്ദേഹം പറഞ്ഞു.  ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത റോമന്‍സ് എന്ന ചിത്രം 2013 ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു.