വാട്‌സ് ആപ്പില്‍ അപകീര്‍ത്തികരമായ സന്ദേശം; സൗദി യുവതികള്‍ക്ക് 10 ദിവസം തടവും 20 ചാട്ടയടിയും

single-img
23 July 2014

whatsവാട്‌സ്ആപ്പ് വഴി അങ്ങോട്ടുമിങ്ങോട്ടും അപകീര്‍ത്തികരമായ സന്ദേശം അയച്ചതിന് സൗദി വനിതകള്‍ക്ക് ജിദ്ദ ക്രിമിനല്‍ കോടതി പത്ത് ദിവസം തടവും 20 ചാട്ടയടിയും വിധിച്ചു.

മാതൃസഹോദര പുത്രി വാട്‌സ്ആപ്പില്‍ അപകീര്‍ത്തികരമായ സന്ദേശം അയച്ചെന്ന് ആരോപിച്ച് സൗദിയുവതി കോടതിയെ സമീപിക്കുകയായിരുന്നു. റമദാന്‍ മാസവും കുടുംബ ബന്ധവും പരിഗണിച്ച് ഇരുവരോടും അനുരഞ്ജനത്തിലെത്താന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും ഇവര്‍ കേട്ടില്ല. തുടര്‍ന്നാണ് ഇരുവര്‍ക്കും പത്ത് ദിവസം തടവും 20 ചാട്ടയടിയും കോടതി വിധിച്ചത്.

മേലില്‍ പരസ്പരം വാക്കിലൂടെയോ പ്രവര്‍ത്തിയിലൂടെയോ ഉപദ്രവിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യിപ്പിക്കാനും കോടതി മറന്നില്ല.