യുദ്ധവിമാനമാണെന്ന് തെറ്റിദ്ധരിച്ചാകാം യുക്രൈന്‍ വിമതര്‍ മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടതെന്ന് സംശയിക്കുന്നതായി യു.എസ് രഹസ്യാന്വേഷണ ഏജന്‍സി

single-img
23 July 2014

download (10)യുദ്ധവിമാനമാണെന്ന് തെറ്റിദ്ധരിച്ചാകാം യുക്രൈന്‍ വിമതര്‍ മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടതെന്ന് സംശയിക്കുന്നതായി യു.എസ് രഹസ്യാന്വേഷണ ഏജന്‍സി. റഷ്യന്‍ നിര്‍മ്മിത വ്യോമപ്രതിരോധ മിസൈല്‍ ഉപയോഗിച്ചാകാം വിമാനം തകര്‍ത്തതെന്നും യു.എസ് രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

സോഷ്യല്‍ മീഡിയയിലെയും യുക്രൈനിലെ വിമതപോരാളികളുടെ ടെലിഫോണ്‍ സംഭാഷണങ്ങളിലെയും സൂചനകള്‍ വെച്ച് നടത്തിയ പഠനത്തിനുശേഷമാണ് രഹസ്യാന്വേഷണ ഏജന്‍സി ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്.

 

അതേസമയം യാത്രാവിമാനം വെടിവെച്ചിട്ടതായി പറയുന്ന ടെലിഫോണ്‍സംഭാഷണങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.