കൊല്ലം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും പ്രതാപവര്‍മ തമ്പാനെ മാറ്റി

single-img
23 July 2014

Prathapa Varma Thamban

കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ തമ്പാനെ മാറ്റി. വി.സത്യശീലനാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ പുതിയ അധ്യക്ഷന്‍. ജില്ലാ കോണ്‍ഗ്രസില്‍ പ്രസിഡന്റിനെതിരെ കുറച്ചുനാളുകളായി തുടരുന്ന അഭിപ്രായ ഭിന്നതകളാണ് തമ്പാനെ മാറ്റുന്നതില്‍ കലാശിച്ചത്. കേരളത്തിന്റെ ചുമതലയുള്ള ഐഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കാണ് പ്രതാപവര്‍മ തമ്പാന് പകരം സത്യശീലനെ നിയമിച്ചുകൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്.

ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരനടക്കമുള്ള ജില്ലയിലെ പ്രമുഖ നേതാക്കളുമായി ഡിസിസി അധ്യക്ഷനായ പ്രതാപവര്‍മ തമ്പാനുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിന് കെപിസിസി എം.എം.ഹസന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ നിയമിച്ചിരുന്നു.