സംസ്ഥാനത്ത് രണ്ടുദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യത

single-img
23 July 2014

download (11)സംസ്ഥാനത്ത് രണ്ടുദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറീസാ തീരത്തിന് പടിഞ്ഞാറായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മഴ ശക്തമാകാന്‍ കാരണം. ഇത് പടിഞ്ഞാറേയ്ക്ക് നീങ്ങുന്നതിനാല്‍ തെക്കന്‍ കേരളത്തില്‍ മഴ കുറഞ്ഞേക്കും. 24 ന് ശേഷം മഴ കുറയാനും ഇത് കാരണമാകും.

 

അതേസമയം ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയില്‍ 22 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 118 സെന്റീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 92 സെന്റീമീറ്റര്‍ മാത്രമാണ് ലഭിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് മഴ. 51 സെന്റീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 23 ശതമാനം മഴ മാത്രമാണ് ലഭിച്ചത്. 55 ശതമാനം കുറവ്.

 

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളിലും മഴ കുറവാണ്. എറണാകുളം, കണ്ണൂര്‍, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ സാധാരണ മഴ ലഭിച്ചു. ഇടുക്കിയില്‍ 121 സെന്റീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 113 സെന്റീമീറ്റര്‍ ലഭിച്ചിട്ടുള്ളത് വൈദ്യുതി മേഖലയിലും പ്രതീക്ഷ നല്‍കുന്നു.