പഠിപ്പു മുടക്കരുതെന്നു പറയുന്നതു കീഴടങ്ങലാണെന്ന് പന്ന്യന്‍

single-img
23 July 2014

panniyanപണിമുടക്കും പഠിപ്പുമുടക്കും പാടില്ലെന്നു പറയുന്നതു ഭരണാധികാരികള്‍ക്കു മുന്നിലുള്ള കീഴടങ്ങലാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇന്നത്തെ കാലഘട്ടത്തിനനുസരിച്ചു സമരരീതികള്‍ മാറേണ്ടതുണെ്ടങ്കിലും പഠിപ്പുമുടക്കു സമരം അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പഠിപ്പു മുടങ്ങുന്നതിനു വിദ്യാര്‍ഥികളല്ല ഉത്തരവാദികള്‍. വിദ്യാര്‍ഥികള്‍ക്കു പഠിക്കാനുള്ള സാഹചര്യമില്ലാതാക്കുകയാണു ഭരിക്കുന്നവര്‍ ചെയ്യുന്നത്.