തന്റെ ഡല്‍ഹിയാത്ര പുനഃസംഘടനാചര്‍ച്ചയ്ക്കല്ലെന്ന് മുഖ്യമന്ത്രി

single-img
23 July 2014

Oommen chandy-9മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്കല്ല ഡല്‍ഹിയിലേക്കു പോകുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി . മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുനഃസംഘടന സംബന്ധിച്ച് സംസ്ഥാനത്തെ ചര്‍ച്ചയ്ക്കു ശേഷം മാത്രമേ ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ നടത്തുകയുള്ളൂ. ആദ്യം വി.എം. സുധീരനുമായും രമേശ് ചെന്നിത്തലയുമായും ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.