പുനഃസംഘടന സംബന്ധിച്ച് മുഖ്യമന്ത്രി ഇന്നു ഡല്‍ഹിക്ക്

single-img
23 July 2014

Oommen chandy-5പുനഃസംഘടന പാടില്ലെന്ന് ഐ ഗ്രൂപ്പ് നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ഹൈക്കമാന്റുമായി ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു ഡല്‍ഹിക്കു തിരിക്കും. വ്യാഴാഴ്ച ഹൈക്കമാന്‍ഡുമായി മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടത്തും.

പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടി തലത്തില്‍ കേരളത്തിലാണു നടക്കേണ്ടതെങ്കിലും ഹൈക്കമാന്‍ഡുമായി ആശയവിനിമയം നടത്തി അവരുടെ അനുമതി നേടിയെടുത്താല്‍ മുഖ്യമന്ത്രിക്കു മുന്നോട്ടുള്ള വഴി എളുപ്പമാകും. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ അമേരിക്കയില്‍നിന്നു മടങ്ങിയെത്തിയ ശേഷമേ പാര്‍ട്ടി തലത്തില്‍ പുനഃസംഘടന സംബന്ധിച്ച കൂടിയാലോച നകള്‍ ആരംഭിക്കാന്‍ സാധിക്കൂ. സുധീരന്റെ നിലപാട് ഇക്കാര്യത്തിലും നിര്‍ണായകമാകും.