മനുഷ്യത്വത്തിനെതിരെയുള്ള ഏറ്റവും വലിയ പാപമാണ് പെൺ ഭ്രൂണഹത്യയെന്ന് ഒമർ അബ്ദുള്ള

single-img
23 July 2014

download (9)മനുഷ്യത്വത്തിനെതിരെയുള്ള ഏറ്റവും വലിയ പാപമാണ്  പെൺ ഭ്രൂണഹത്യയെന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള . പെൺ ഭ്രൂണഹത്യയെ പറ്റിയുള്ള വാർത്തകൾ ‌‌ഞെട്ടലോടെയാണ്  താൻ വായിക്കാറുളളതെന്നും,​ നിയമങ്ങൾ കർശനമാക്കുന്നതുകൊണ്ടുമാത്രം പെൺ ഭ്രൂണഹത്യ പൂർണ്ണമായും ഇല്ലായ്മ ചെയ്യാനാവില്ലെന്നും,​ അതിന് ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും  ജമ്മു കാശ്മീർ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാഡമിയിൽ ത്രി ദിന സെമിനാർ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.