നീലക്കുറിഞ്ഞി പൂത്തുതുടങ്ങി; ഇനി മൂന്നാറിലേക്ക് യാത്രപോകാം

single-img
23 July 2014

Neelakurinjiമൂന്നാര്‍ മലനിരകളിലെ മൂന്നാര്‍ മാട്ടുപ്പെട്ടി എസ്റ്റേറ്റ് നെറ്റിമേട് ഡിവിഷനിലേക്ക് പോകുന്ന വഴിയിലും ചെണ്ടുവാര എസ്റ്റേറ്റിലെ ചിലയിടങ്ങളിലുമായി നീലക്കുറിഞ്ഞി പൂത്തുതുടങ്ങി. എല്ലപ്പെട്ടി എസ്റ്റേറ്റിന്റെ ചില പ്രദേശങ്ങളിലും കുറിഞ്ഞി പൂവിട്ടിട്ടുണ്ട്. 2006 ലാണ് മൂന്നാറില്‍ കുറിഞ്ഞി അവസാനമായി വ്യാപകമായി പൂത്തത്

പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുമെന്നു പറയശപ്പടുന്ന കുറിഞ്ഞി ഇതിനുമുമ്പ് പുത്തത് 2006 ലാണ്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ നിഗമനത്തില്‍ 2018-ലാണ് ഇനി കുറിഞ്ഞി പൂക്കേണ്ടതെങ്കിലും ഇപ്പോള്‍ പൂത്തിരിക്കുന്നത് സഞ്ചാരികള്‍ക്ക് സന്തോഷം സമ്മാനിച്ചിരിക്കുകയാണ്.

സമുദ്രനിരപ്പില്‍ നിന്ന് 1600 മുതല്‍ 2700 വരെ മീറ്റര്‍ ഉയരങ്ങളിലുള്ള പ്രദേശങ്ങളിലാണ് ഇവ പൂക്കുന്നത്. കേരള തമിഴ്‌നാട് അതിര്‍ത്തിയിലുള്ള മലനിരകളിലും മൂന്നാര്‍ മലനിരകളിലുമാണ് ഇവ പ്രധാനമായും പൂക്കുന്നത്. കുറിഞ്ഞി പൂവുകള്‍ ഒറ്റതിരിഞ്ഞു നിന്നാല്‍ മനംമയക്കുന്ന സുഗന്ധമോ ഒന്നുമില്ലെങ്കിലും അതിന്റെ അപൂര്‍വതയും കൂട്ടമായി നില്‍ക്കുമ്പോഴുള്ള ദൂരക്കാഴ്ചയുമാണ് സഞ്ചാരികള്‍ക്ക് ഇത് പ്രിയശപ്പട്ടതാക്കുന്നത്.