മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് പരിശോധനയ്ക്കായി ഇംഗ്ലണ്ടിനു കൈമാറും

single-img
23 July 2014

Mh17കഴിഞ്ഞ ജൂലൈ 17 ന് റഷ്യന്‍ വിമതർ തകര്‍ത്ത മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധനക്കായി ഇംഗ്ലണ്ടിലെക്ക് അയക്കുമെന്ന് മലേഷ്യന്‍ സർക്കാർ ബുധനാഴ്ച്ച അറിയിച്ചു. മലേഷ്യയുടെ ഗതാഗതവകുപ്പു മന്ത്രിയാ‍യ ലിയോ തിയോങ്ങ് ലായ് ആണ്  ഇക്കാര്യം അറിയിച്ചത്. മനുഷ്യത്വ വിരുദ്ധമായ പ്രവര്‍ത്തി ആരു ചെയ്താലും അവരെ നിയമത്തിനു മുമ്പില്‍ കൊണ്ടു വരുന്നതാണ് ഇതിന്റെ  പിന്നിലുള്ള ഉദ്ദേശമെന്ന് മന്ത്രി അറിയിച്ചു.