പ്രതിഛായ നന്നാക്കാനാണെങ്കില്‍ കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണം: ആന്റണി രാജു

single-img
23 July 2014

antony-rajuപ്രതിഛായ നന്നാക്കാനാണ് മന്ത്രിസഭാ പുനഃസംഘടനയെങ്കില്‍ കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവ് ആന്റണി രാജു. രാഷ്ട്രീയപാരമ്പര്യം കൊണ്ടും മാണി മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണ്. ഏകകക്ഷിഭരണമല്ല, മുന്നണിഭരണമാണ് സംസ്ഥാനത്ത് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളത്തിലെ യുഡിഎഫില്‍ മൂന്നാമത്തെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ കെ.എം. മാണിയെ ചെറുതാക്കി കാണിക്കാനാണ് ആന്റണി രാജു ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ കുറ്റപ്പെടുത്തി.