ഹമാസ് റോക്കറ്റുകൾ ഇസ്രായേൽ അന്താരാഷ്ട്ര വിമാനതാവളത്തിനടുത്ത് പതിച്ചു; വിമാനങ്ങൾ റദ്ദാക്കി

single-img
23 July 2014

gasaഗാസാ: ഇന്നലെ(ചൊവ്വാഴിച്ച)ഹമാസ് തൊടുത്തു വിട്ട റോക്കറ്റ് ടെൽ അവീവിലുള്ള ബെൻഗുരിയോൺ അന്താരാഷ്ട്ര വിമാനതാവളത്തിനടുത്ത് പതിച്ചതായി ഇസ്രായേൽ. അതുകാരണമായി അടുത്ത 24 മണിക്കൂറിൽ വിമാന സർവ്വീസുകൾ നിർത്തി വെച്ചതായി ഇസ്രായേൽ വൃത്തങ്ങൾ അറിയിച്ചു.

കൂടാതെ യൂറോപ്യൻ വ്യോമയാന സുരക്ഷാ ഏജൻസിയുടെ പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ യൂറോപ്പിൽ നിന്ന് ടെൽ അവീവിലേക്ക് വിമാന സർവ്വീസുക്കൾ നടത്തെരുതെന്നും അറിയിച്ചു.

ഹമാസ് ഇസ്രായേൽ പോരാട്ടം രൂക്ഷമായതോടെയാണ് ഈ തീരുമാനം. ഇതോടെ 620 പാലസ്റ്റീനുകൾ മരണപ്പെട്ടതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഇപ്പോൾ തന്നെ അന്താരഷ്ട്ര സമൂഹം പ്രശ്നപരിഹാരത്തിന് മുന്നിട്ട് വന്നിട്ടുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.