ചികിത്സാ ആവശ്യങ്ങള്‍ക്കാണെങ്കില്‍ കഞ്ചാവ് ചെടി വളര്‍ത്തിക്കോളാന്‍ ജര്‍മ്മന്‍ കോടതി

single-img
23 July 2014

kanchavuചികിത്സാ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ചെടി വളര്‍ത്താന്‍ ജര്‍മന്‍ കോടതി അനുമതി നല്‍കി. ചികിത്സാ ആവശ്യങ്ങള്‍ക്കായി ദീര്‍ഘകാലമായി രോഗബാധിതരായ അഞ്ച് പേരാണ് കഞ്ചാവ് വളര്‍ത്തുവാനുള്ള അനുവാദം ചോദിച്ച് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കഞ്ചാവ് ചെടി വളര്‍ത്തണമെന്ന ഇവരുടെ ആവശ്യം ജര്‍മനിയിലെ ഫെഡറല്‍ ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ ഡ്രഗ്‌സ് ആന്റ് മെഡിക്കല്‍ ഡിവൈസ് തള്ളിയിരുന്നു. ഇതെത്തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി സമര്‍പ്പിച്ചവരില്‍ മൂന്ന് പേരുടെ ആവശ്യം പുന:പരിശോധിക്കാന്‍ കോടതി ഇന്‍സ്റ്റിട്യൂട്ടിന് നിര്‍ദേശം നല്‍കി.

പരാതി നല്‍കിയവരില്‍ മൂന്ന് പേരുടെ ആവശ്യം ഏറെ ഗൗരവമേറിയതാണെന്ന നിരീക്ഷണത്തെ തുടര്‍ന്ന് ചികിത്സാ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് വാങ്ങാനും നട്ടുവളര്‍ത്തുവാനും കോടതി അനുമതി നല്‍കി. എന്നാല്‍ പുതിയ ഉത്തരവ് എല്ലാവര്‍ക്കും ബാധകമല്ലെന്നും ഹര്‍ജിക്കാര്‍ക്ക് മാത്രമാണ് പുതിയ ഉത്തരവ് ബാധകമാകുകയെന്നും കോടതി വ്യക്തമാക്കി.