സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി ബോര്‍ഡ്

single-img
23 July 2014

New-electricity_failier-1001സംസ്ഥാനത്ത് അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. മൂലമറ്റത്തെ ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായതിനെ തുടര്‍ന്നാണ് വൈദ്യുതി നിയന്ത്രണം തുടരാന്‍ തീരുമാനിച്ചത്. തകരാര്‍ പരിഹരിക്കാന്‍ ഒരാഴ്ച സമയം വേണ്ടി വരും. കേന്ദ്ര പൂളില്‍ നിന്നും കൂടുതല്‍ വൈദ്യുതി ലഭിച്ചില്ലെങ്കില്‍ നിയന്ത്രണം വരും ദിവസങ്ങളിലും തുടരേണ്ട സാഹചര്യമാണ് നിലവിലുള്ളത്. നിലവില്‍ 140 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്ത് ഉള്ളത്.