ഗാസയിലെ 1500 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ദേവാലയം ഇസ്രായേല്‍ ബോംബിട്ടു തകര്‍ത്തു

single-img
23 July 2014

the_baptist_church_of_gaza_cityപാലസ്തീന്‍ ആക്രമണത്തിന് ഗാസയില്‍ കരയാക്രമണം നടത്തുന്ന ഇസ്രായേല്‍ സൈന്യത്തിന് വഴിയൊരുക്കുന്നതിനായി 1500 വര്‍ഷം പഴക്കമുള്ള ഗാസയിലെ ക്രിസ്ത്യന്‍ ദേവാലയവും സെമിത്തേരിയും ഇസ്രയേല്‍ വിമാനങ്ങള്‍ ബോംബിട്ടു തകര്‍ത്തു. ചരിത്രപ്രാധാന്യമുള്ള സെന്റ് പോര്‍ഫിറോസ് പള്ളിയും അനുബന്ധ സെമിത്തേരിയുമാണ് ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നത്.

ഗാസ നഗരത്തിലുള്ള ഏറ്റവും പഴക്കമേറിയതും എ.ഡി 395 മുതല്‍ 420 വരെ ഗസ്സയിലെ ബിഷപ്പായിരുന്ന സെന്റ് പോര്‍ഫിറോസിന്റെ പേരിലുള്ളതുമാണ് സൈത്തൂന്‍ ക്വാര്‍ട്ടറിലുള്ള ഈ ക്രിസ്തുമത ദേവാലയം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11ന് ഈ ചര്‍ച്ചിന്റെ 1606മത് സ്ഥാപന വര്‍ഷം ആഘോഷിച്ചിരുന്നു.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍ബാധം തുടരുന്ന ഇസ്രാഈല്‍ ആക്രമണത്തില്‍ ഇത്തവണ കൊല്ലപ്പെട്ടവരുടെ എണ്ണം 629 ആയി. ഇവരില്‍ ഇരുന്നൂറോളം പേര്‍ കുട്ടികളാണ്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ ഒരു ഗര്‍ഭിണിയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.