ബിഹാറില്‍ ട്രെയിന്‍ പാളം തെറ്റി; ആര്‍ക്കും പരിക്കില്ല

single-img
23 July 2014

biharബിഹാറിലെ നക്‌സല്‍ ബാധിത പ്രദേശമായ ഔറംഗാബാദില്‍ ന്യൂഡല്‍ഹി-കൊല്‍ക്കത്ത റൂട്ടിലോടുന്ന രാജധാനി എക്‌സ്പ്രസിന്റെ എന്‍ജിന്‍ പാളം തെറ്റി. മാവോയിസ്റ്റുകള്‍ തകര്‍ത്ത റയില്‍പാതയിലാണ് ട്രെയിന്‍ പാളം തെറ്റിയത്. ഇസ്‌മൈല്‍പൂര്‍, ഗുരാരി എന്നീ പ്രദേശങ്ങള്‍ക്കിടയിലാണ് പാളം തകര്‍ന്നത്. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പാളംതെറ്റലിനെ തുടര്‍ന്ന് തിരക്കേറിയ ഈ റൂട്ടിലെ ഗതാഗതം ദീര്‍ഘനേരം തടസപ്പെട്ടു.