ആപ്പിളിന്റെ പുതിയ സ്മർട്ട് വാച്ച് ‘ഐടൈം’ ഉടൻ വിപണിയിലെത്തുന്നു

single-img
23 July 2014

apple-itimeസ്മാർട്ട് ഫോണിന്റെ പേറ്റന്റുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിൽ നിന്നും പാഠമുൾക്കൊണ്ട ആപ്പിൾ തങ്ങളുടെ പുതിയ ഉല്പന്നമായ സ്മർട്ട് വാച്ച് എല്ലാ പേറ്റന്റ് വർക്കുകൾക്ക് ശേഷം മാത്രമേ പുറത്തിറക്കുകയുള്ളു. ആപ്പിളിന്റെ സ്മർട്ട് വാച്ചിന് നൽകിയിരിക്കുന്ന പേരാണ് ‘ഐടൈം’. ഡിസൈൻ പൂർത്തിയായി കഴിഞ്ഞതായി ആപ്പിൽ അധികൃതർ അറിയിച്ചു. റിസ്റ്റ് വാച്ചിന്റെ മാതൃകയിലുള്ള സ്മർട്ട് വാച്ച് ടച്ച് സ്ക്രീൻ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. കൂടാതെ ഐടൈമിനെ വയർലെസ്സ് ഉപയോഗിച്ച് സ്മാർട്ട് ഫോണുമായി ബന്ധിപ്പിക്കാൻ സാധിക്കും.2011 ആരംഭിച്ച പേറ്റന്റ് നിർമ്മാണം പൂർത്തിയായൽ ഉടൻ തന്നെ വിപണിയിൽ എത്തുമെന്നാണ് അറിയുന്നത്.