നടന്നത് നടക്കാന്‍ പാടില്ലാത്ത കാര്യം; റംസാന്‍ വ്രതം മുടക്കാന്‍ ശ്രമിച്ച സംഭവത്തിനെതിരെ അഡ്വാനി

single-img
23 July 2014

LK-adwaniമുസ്ലീം ഉദ്യോഗസ്ഥന്റെ റംസാന്‍ വ്രതം മുടക്കാന്‍ മഹാരാഷ്ട്ര സദനില്‍ ശിവസേന എംപിമാര്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി. പാടില്ലാത്തതാണ് മഹാരാഷ്ട്ര സദനില്‍ സംഭവിക്കാന്‍ സംഭവിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ എംപിമാര്‍ ഉദ്യോഗസ്ഥനോടു മാപ്പു പറഞ്ഞതായാണ് താന്‍ മനസിലാക്കുന്നതെന്നും അഡ്വാനി കൂട്ടിച്ചേര്‍ത്തു.

ഭക്ഷണവിതരണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ മഹാരാഷ്ട്ര രീതിയിലുള്ള ഭക്ഷണം നല്കിയില്ലെന്ന് ആരോപിച്ച് ന്യൂഡല്‍ഹിയിലെ മഹാരാഷ്ട്ര സദനില്‍ പതിനൊന്നോളം വരുന്ന ശിവസേന എംപിമാര്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ച് ചപ്പാത്തി കഴിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി.