ചലച്ചിത്ര നടി രംഭയ്‌ക്കെതിരെ സ്ത്രീധനപീഡനത്തിന് കേസ്

single-img
23 July 2014

Rambha_1നടി രംഭയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്ത്രീധന പീഡനത്തിന് പോലീസ് കേസെടുത്തു. രംഭയുടെ സഹോദരന്റെ ഭാര്യ പല്ലവിയുടെ പരാതിയിന്മെലാണു കേസ്.
രംഭയുടെ സഹോദരന്‍ ശ്രീനിവാസ റാവു, മാതാപിതാക്കളായ വെങ്കിടേശ്വര്‍ റാവു, ഉഷറാണി എന്നിവര്‍ക്കെതിരെയും കേസുണ്ട്.വിവാഹിതയായ സ്ത്രിക്കെതിരെയുളള ക്രൂരത, സ്ത്രിധന നിരോധത്തിന്റെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസ്.

രംഭയും കുടുംബാംഗങ്ങളും ഒരു വര്‍ഷത്തിലേറേയായി സ്ത്രീധനത്തിന്റെ പേരില്‍ തന്നെ പീഡിപ്പിച്ചതായാണു പരാതിയിൽ പറയുന്നു.
ശ്രീനിവാസ റാവും പല്ലവിയും 1999 ലാണ് വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.