അമിതമായുള്ള ഫേസ്ബുക്ക് ഉപയോഗം വിവാഹ മോചനത്തില്‍ കലാശിക്കുമെന്ന് പഠനം

single-img
23 July 2014

facebook-broken-like-375x175 (1)ലണ്ടന്‍ : ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സൈറ്റുകള്‍ അമിതമായുപയോഗിക്കുന്ന ഭൂരിഭാഗം പേരുടേയും ജീവിതം വിവാഹമോചനത്തിലാണ് കലാശിക്കുന്നതെന്ന് പുതുതായി നടത്തിയ പഠനങ്ങള്‍ പറയുന്നു. ലണ്ടന്‍ ആസ്ഥാനമാക്കി ഗവേഷകര്‍ നടത്തിയ പഠനത്തിലാണ്  ഇക്കാര്യം വ്യക്തമാക്കുന്നത്.

സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സൈറ്റുകളില്‍ അമിതമായി സമയം ചിലവഴിക്കുന്നവര്‍  ജീവിതപങ്കാളിയോട് സമയം ചിലവിടാന്‍ മടിക്കുന്നതായും, അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങല്‍ ഉണ്ടാകാന്‍ കാരണമാകുന്നതായും ഗവേഷകര്‍ പറയുന്നു.