ശിവസേന എം.പിമാരുടെ നടപടി അപലപനീയമെന്ന് എല്‍.കെ അദ്വാനി

single-img
23 July 2014

VBK-ADVANI_359924fറംസാൻ നോമ്പെടുത്ത വിശ്വാസിയെ നിര്‍ബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിച്ച ശിവസേന എം.പിമാരുടെ നടപടി അപലപനീയമാണെന്ന് ബിജെപി നേതാവ് എല്‍.കെ അദ്വാനി. നടക്കാന്‍ പാടില്ലാത്തതാണ് മഹാരാഷ്ട്ര സദനില്‍ നടന്നതെന്നും അദ്വാനി കൂട്ടിച്ചേർത്തു

അര്‍ഷാദ് സുബൈര്‍ എന്ന മഹാരാഷ്ട്ര സദനില്‍ കാറ്ററിംഗ് ജീവനക്കാരനെയാണു യുവാവിനെ ശിവസേന എംപിമാര്‍ ബലം പ്രയോഗിച്ച് ഭക്ഷണം കഴിപ്പിച്ചത്. . ഈ സംഭവത്തെ തുടർന്ന് ഐആര്‍സ ടിസി മഹാരാഷ്ട്ര സദനിലെ പ്രവർത്തനം സ്തംഭിപ്പിച്ച് പ്രതിഷേധിച്ചു.ഐ ആര്‍ സി ടിയ്ക്കായിരുന്നു ഇവിടെ ഭക്ഷണ വിതരണത്തിന്റെ ചുമതല

വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളെയും സ്തംഭിപ്പിച്ചു

മോശം ഭക്ഷണം നല്‍കിയതിന് രുചിച്ചുനോക്കാന്‍ നിര്‍ബന്ധിക്കുക മാത്രമാണ് ചെയ്തതെന്ന ശിവസേന എം.പി ആനന്ദ് ഗീഥ് പ്രതികരിച്ചു.