മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ പത്താം ക്ലാസ്സ്കാരന്റെ വായില്‍ നിന്നു 232 ഓളം പല്ലുകള്‍ നീക്കം ചെയ്തു  

single-img
23 July 2014

images (1)മുംബൈ :  അസാമാന്യ പല്ലു വളര്‍ച്ചയുള്ള  യുവാവിന്റെ വായില്‍ നിന്നും 232 ഓളം പല്ലുകള്‍ ഡോക്റ്റര്‍മാര്‍ നീക്കം ചെയ്തു .മഹാരാഷ്ട്രയിലെ  ബുല്‍ധാന നിവാസിയായ ആഷിക് ഗവായ് എന്ന 17 കാരന്റെ വായില്‍ നിന്നാണ് ഇത്രയും പല്ലുകല്‍ നീക്കം ചെയ്തത്. മാസങ്ങള്‍ക്കു മുമ്പാണ് ആഷിക്ക് തന്റെ വായില്‍ അസാമാന്യ പല്ല് വളര്‍ച്ചയുണ്ടായതിനെ തുടര്‍ന്നു മുംബൈയിലെ ജെ .ജെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത് .
ആശുപത്രിയില്‍ ചികിത്സിക്കപ്പെട്ടു വന്ന ആഷിക്കിന്റെ വായില്‍ നിന്ന് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രീയക്കൊടുവില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചയൊടെ  232 ഓളം പല്ലുകല്‍ പുറത്തെടുക്കുകയായിരുന്നു .

ഇത് വൈദ്യ ശാസ്ത്രരംഗത്തെ അത്യപൂര്‍വം സംഭവങ്ങളില്‍ ഒന്നാണെന്നും , ജനനപ്പല്ലുകള്‍ രുപപ്പെടേണ്ട കോശത്തിലുണ്ടായ  ട്യൂമര്‍ മൂലമാണ് ചെറുപ്പക്കാരന് ഈ അസാമാന്യ ദന്തവളര്‍ച്ചയുണ്ടായതെന്നും   ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍  വന്ദന തോര്‍വാടെ അഭിപ്രായപ്പെട്ടു . ഇത് ഗിന്നസ്സ് ബുക്ക് ഒഫ് വേള്‍ഡ് റിക്കോര്‍ഡ്സില്ലേക്ക് പരിഗണിക്കന്‍ ആലോചന നടത്തുന്നുണ്ടെന്നും ഡോ. വന്ദന കൂട്ടീച്ചേര്‍ത്തു.