ഫേസ്ബുക്കിൽ വംശീയ പരാമര്‍ശം:മലയാളി ഖത്തറിൽ അറസ്റ്റിലായതായി സൂചന

single-img
23 July 2014

ERYERYഗാസയിലെ ആക്രമണങ്ങളെ ന്യായീകരിക്കുന്ന തരത്തിൽ ഫേസ്ബുക്കിലെഴുതിയ മലയാളി ഖത്തറിൽ അറസ്റ്റിലായതായി സൂചന.വംശീയമായി അധിക്ഷേപം ഫേസ്ബുക്കിൽ നടത്തിയതായി ഇയാൾക്കെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനു പരാതി ലഭിച്ചിരുന്നു.

തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിക്കെതിരേയാണ്  പരാതി ലഭിച്ചത്.ഖത്തറികൾ ഉൾപ്പെടെയുള്ളവർ ഇയാളുടെ പോസ്റ്റിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു.

സോഷ്യൽ മീഡിയകളിലെ സജീവ സാനിധ്യമായിരുന്നു അറസ്റ്റിലായ തൃശൂർ സ്വദേശി

ഇയാളുടെ വിവാദമായ പോസ്റ്റ് ഇപ്പോൾ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്