പീഡനത്തിനിരയായ ബുദ്ധിമാന്ദ്യമുള്ള യുവതിയെ വൈദ്യ പരിശോധനയ്ക്കായി മണിക്കൂറുകളോളം നഗ്നയാക്കി നിര്‍ത്തിയെന്ന് ആരോപണം

single-img
23 July 2014

Bangalore_rape_survivor360പീഡനത്തിനിരയായ ബുദ്ധിമാന്ദ്യമുള്ള യുവതിയെ പരിശോധനയ്ക്കായി മണിക്കൂറുകളോളം നഗ്നയാക്കി നിര്‍ത്തിയെന്ന് ആരോപണം. മൈസൂറിലെ സർക്കാർ ആശുപത്രിയിലാണു സംഭവം.ചെലുവംബ ആസ്പത്രി അധികൃതര്‍ക്കെതിരെയാണ് കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയത്.

പ്രാഥമിക അന്വേഷണത്തില്‍ ആസ്​പത്രി അധികൃതര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനുശേഷം കര്‍ശനനടപടി കൈക്കൊള്ളുമെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ മഞ്ജുള മാസന വ്യക്തമാക്കി.

ബുദ്ധിമാധ്യവും ശാരീരിക പ്രശ്നങ്ങളുമുള്ള യുവതിയെ അയൽവാസിയാണു പീഡനത്തിനു ഇരയാക്കിയത്.മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലത്തിലാണു സംഭവം നടന്നത്.പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പിന്നീട് പോലീസ് നിർദ്ദേശം അനുസരിച്ചാണു 23-കാരിയായ യുവതിയെ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കിയത്