റംസാൻ നോമ്പെടുത്ത വിശ്വാസിയെ ശിവസേന എം.പിമാർ മർദ്ദിച്ച് ചപ്പാത്തി കഴിപ്പിച്ചതായി പരാതി

single-img
23 July 2014

10407643_842210165797009_6869915795995696580_nന്യൂഡെൽഹി: 11 ശിവസേന എം.പി.മാർ ചേർന്ന് മഹാരാഷ്ട്ര സദനിലെ ഒരു മുസ്ലീം ക്യാറ്ററിംഗ് സൂപ്പർ വൈസറെ മർദ്ദിച്ച് ചപ്പാത്തി കഴിപ്പിച്ചതായി പരാതി. ഇദ്ദേഹം റംസാൻ വ്രതത്തിലായിരുന്നു.

സംഭവം ഇങ്ങനെയാണ്, മഹാരാഷ്ട്ര സദനിൽ വെച്ച് ഓഡർ ചെയ്ത ആഹാരം വരാൻ വൈകിയതിൽ ക്ഷുഭിതരായ ശിവസേന എം.പി.മാർ ഇദ്ദേഹത്തെ മർദ്ദിച്ച് ചപ്പാത്തി കഴിപ്പിക്കുകയായിരുന്നു. ഈ സംഭവത്തെ തുടർന്ന് ഐആര്‍സ ടിസി മഹാരാഷ്ട്ര സദനിലെ പ്രവർത്തനം സ്തംഭിപ്പിച്ച് പ്രതിഷേധിച്ചു.ഐ ആര്‍ സി ടിയ്ക്കായിരുന്നു ഇവിടെ ഭക്ഷണ വിതരണത്തിന്റെ ചുമതല

ഈ സംഭവത്തിൽ മഹാരാഷ്ട്ര സദൻ, സൂപ്പർ വൈസറോട് മാപ്പ പറയുകയുണ്ടായി. പ്രശ്നം ഗുരുതരമായതോടെ ശിവസേന വാർത്ത നിഷേധിച്ചു. തെറ്റായ വാർത്തയാണ്, ഈ സംഭവത്തെ ജാതീയമായ ഉപയോഗിക്കരുതെന്നും ഇതിലെ തെറ്റുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും. സേനാ എം.പി. അരവിന്ദ് സാവന്ത് പറഞ്ഞു. ഇത് നേരത്തെ സംഭവിച്ചതാണെന്നും ഇപ്പോഴാണ് ഇദ്ദേഹം പരാതി പറയുന്നതെന്നും കൂടാതെ ഇതെല്ലാം നുണയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് തികച്ചും ദൗർഭാഗ്യകരമായിപ്പോയെന്ന് എൻ.സി.പി. നേതവ് മജീദ് മേമൊൻ പറഞ്ഞു. ഈ സംഭവം പാർലമെന്റിൽ തുടക്കത്തിൽ തന്നെ ഒച്ചാപാടുണ്ടാക്കിയപ്പോൾ. സ്പീക്കർ ഈ വിഷയത്തിന്റെ ചർച്ച ശൂന്യവേളയിലേക്ക് മാറ്റികയുണ്ടായി.

 

httpv://www.youtube.com/watch?v=d1JI8RnL-_0