ലോകത്തിലെ ശൈശവ വിവാഹങ്ങളില്‍ മൂന്നിലൊന്നും നടക്കുന്നത് ഇന്ത്യയില്‍ : യു.എന്‍

single-img
22 July 2014

United-Nations-logoലോകത്തിലെ ശൈശവ വിവാഹങ്ങളില്‍ മൂന്നിലൊന്നും നടക്കുന്നത് ഇന്ത്യയിലാണെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ ശൈശവ വിവാഹം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് യു.എന്‍ .റിപ്പോര്‍ട്ട് പ്രകാരം ആറാം സ്ഥാനമാണുള്ളത്. ഇന്ത്യയിലെ 20 മുതല്‍ 49 വയസ്സുവരെ പ്രായമുള്ള സ്ത്രീകളില്‍ 31 ശതമാനം സ്ത്രീകള്‍ 15 നും 18 നും ഇടയിലും , 27 ശതമാനത്തോളം പേര്‍   15 വയസ്സിനു മുമ്പുമാണു വിവാഹിതരാകുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
യു.എന്‍ റിപ്പോര്‍ട്ട് പ്രകാരം  ലോകത്തിലെ ശൈശവ നടക്കുന്നത് നൈജെരിലാണ്.ബംഗ്ലാദേശ്, മാലി എന്നീ രാജ്യങ്ങളാണു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.  റിപ്പോര്‍ട്ട് പ്രകാരം ലോകത്തില്‍ 70 കോടി സ്ത്രീകള്‍ വിവാഹിതരാകുന്നത് 18 വയസ്സിനു മുമ്പാണെന്നും 25 കോടിയോളം സ്ത്രീകള്‍ 15 വയസ്സിനു മുമ്പാണെന്നും പറയുന്നു. സ്ത്രീജീവിതത്തെ നിഷ്പ്രഭമാക്കുന്ന രണ്ട് സമ്പ്രദായങ്ങളാണു പെണ്‍ ഭൂണഹത്യയും  ശൈശവവിവാഹവുമെന്നു അന്താരാഷ്ട്രസംഘടനയായ യുണിസെഫ് ചൂണ്ടിക്കാട്ടി.