മന്ത്രിസഭാ പുനഃസംഘടനയല്ല ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാർ ശ്രദ്ധ ചെലുത്തണമെന്ന്ടി.എന്‍. പ്രതാപന്‍

single-img
22 July 2014

download (2)മന്ത്രിസഭാ പുനഃസംഘടനയല്ല മറിച്ച് സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും യു.ഡി.എഫ് നേതൃത്വവും ശ്രദ്ധ ചെലുത്തണമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ചീഫ് വിപ്പ് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ.

 

മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആണ് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ ഇകാര്യം ആവശ്യപ്പെട്ടത് .ആരെല്ലാം മന്ത്രിയാകുന്നു, സ്പീക്കറാകുന്നു എന്നതെല്ലാം പാര്‍ട്ടികളുടെയും മുന്നണിയുടെയും മാത്രം പ്രശ്‌നമാണ്. സാധാരണ ജനങ്ങള്‍ക്ക് വേണ്ടത് ആശ്വാസ നടപടികളാണ്. ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ജില്ലാതലങ്ങളില്‍ ഉന്നതതലയോഗം ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.